Football

ചാംപ്യന്‍സ് ലീഗ് കളിക്കണം; ഡിജോങ് യുനൈറ്റഡിലേക്കില്ല; പുതിയ ഓഫറുമായി ചെല്‍സി

എന്നാല്‍ മുന്‍ അയാകസ് താരം ഈ നീക്കത്തിന് തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ട്.

ചാംപ്യന്‍സ് ലീഗ് കളിക്കണം; ഡിജോങ് യുനൈറ്റഡിലേക്കില്ല; പുതിയ ഓഫറുമായി ചെല്‍സി
X


ക്യാംപ് നൗ: ബാഴ്‌സയുടെ സൂപ്പര്‍ താരം ഫ്രാങ്കി ഡിജോങ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വരില്ലെന്ന് റിപ്പോര്‍ട്ട്. ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏതെങ്കിലും ടീമിലേക്ക് ചേക്കേറാനാണ് നെതര്‍ലന്റസ് മധ്യനിര താരമായ ഡിജോങിന് താല്‍പ്പര്യം. യുനൈറ്റഡിലേക്ക് വന്നാല്‍ ചാംപ്യന്‍സ് ലീഗ് ഈ സീസണില്‍ കളിക്കാന്‍ കഴിയില്ല. ബാഴ്‌സയില്‍ തുടര്‍ന്നാലും താരത്തിന് ചാംപ്യന്‍സ് ലീഗില്‍ കളിക്കാം. ഡിജോങിന്റെ താല്‍പ്പര്യം മുന്നില്‍ കണ്ട് ചെല്‍സി പുതിയ ഓഫറുമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ യുനൈറ്റഡ് കൂടുതല്‍ തുക നല്‍കി താരത്തെ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുന്‍ അയാകസ് താരം ഈ നീക്കത്തിന് തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it