Football

ഹാരി കെയ്‌നില്ലാതെ സിറ്റിക്കെതിരേ ഇറങ്ങിയ ടോട്ടന്‍ഹാമിന് ജയം

ഹേങ് മിന്നിന്റെ 55ാം മിനിറ്റിലെ ഗോളാണ് ടോട്ടന്‍ഹാമിനെ രക്ഷിച്ചത്.

ഹാരി കെയ്‌നില്ലാതെ സിറ്റിക്കെതിരേ ഇറങ്ങിയ ടോട്ടന്‍ഹാമിന് ജയം
X


ഇത്തിഹാദ്: നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണിലെ ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. ടോട്ടന്‍ഹാമാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ആദ്യ ജയത്തിന് തടസ്സമിട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടന്‍ഹാമിന്റെ ജയം. സൂപ്പര്‍ താരം ഹാരി കെയ്‌നില്ലാതെ സിറ്റിയെ നേരിട്ട സ്പര്‍സിന് തന്നെയായിരുന്നു മല്‍സരത്തില്‍ ആധിപത്യം. സണ്‍ ഹേങ് മിന്നിന്റെ 55ാം മിനിറ്റിലെ ഗോളാണ് ടോട്ടന്‍ഹാമിനെ രക്ഷിച്ചത്.പുതിയ കോച്ച് ന്യൂനോ എസ്പിരിറ്റോയ്ക്ക് കീഴിലാണ് ടോട്ടന്‍ഹാം ഇറങ്ങിയത്. പുതിയ സീസണില്‍ സിറ്റിയിലേക്ക് ചേക്കേറുന്നതിന്റെ മുന്നോടിയായാണ് ഹാരി കെയ്ന്‍ ടീമിനൊപ്പം കളിക്കാത്തത്.മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം 4-2ന് ന്യൂകാസിലിനെ നേരിട്ടു.




Next Story

RELATED STORIES

Share it