Football

എമി മാര്‍ട്ടിന്‍സ് ടോട്ടന്‍ഹാമിലേക്ക് വരുന്നു

നിലവില്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം നാലാം സ്ഥാനത്താണ്.

എമി മാര്‍ട്ടിന്‍സ് ടോട്ടന്‍ഹാമിലേക്ക് വരുന്നു
X

ലണ്ടന്‍:അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ് ആസ്റ്റണ്‍ വില്ല വിടുന്നു. ആസ്റ്റണ്‍ വില്ലാ ഗോള്‍കീപ്പറിനായി ടോട്ടന്‍ഹാം മികച്ച ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ ടോട്ടന്‍ഹാം ഗോള്‍ കീപ്പര്‍ ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ഹ്യൂഗോ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് രാജിവച്ചിരുന്നു. 36കാരനായ ലോറിസിന്റെ കരാര്‍ ടോട്ടന്‍ഹാം പുതുക്കില്ല.ടോട്ടന്‍ഹാമുമായി കരാറിലെത്തുന്നതോടെ എമിയുടെ ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നവും സാധ്യമാവും. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം നാലാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it