Football

ഇവാന്‍ റാക്കിറ്റിക്കിനായി ടോട്ടന്‍ഹാമും സെവിയ്യയും

ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സയിലെ റാക്കിറ്റിക്കിന്റെ കരാര്‍ അവസാനിക്കും.

ഇവാന്‍ റാക്കിറ്റിക്കിനായി ടോട്ടന്‍ഹാമും സെവിയ്യയും
X

ലണ്ടന്‍: ബാഴ്‌സലോണ മദ്ധ്യനിര താരം ഇവാന്‍ റാക്കിറ്റിക്കാനായി പ്രമുഖ ക്ലബ്ബുകള്‍ രംഗത്ത്. ക്രൊയേഷ്യന്‍ വൈസ് ക്യാപ്റ്റനായ റാക്കിറ്റിനെ സമ്മര്‍ ട്രാന്‍സ്ഫറില്‍ റാഞ്ചാനൊരുങ്ങുന്നവരില്‍ മുന്നിലുള്ളത് ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമാണ്. ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സയിലെ റാക്കിറ്റിക്കിന്റെ കരാര്‍ അവസാനിക്കും. താരത്തിന് ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കിലും ബാഴ്‌സ കരാര്‍ പുതുക്കാന്‍ തയ്യാറാല്ല. ഇക്കാരണത്താല്‍ താരം ക്ലബ്ബ് വിട്ടേക്കും. ടോട്ടന്‍ഹാം മികച്ച തുകയാണ് റാക്കിറ്റിക്കിനായി വിപണിയില്‍ ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്പര്‍സിന് പുറമെ സ്പാനിഷ് ക്ലബ്ബ് സെവിയ്യ, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരും താരത്തിനായി വലവിരിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോയ്ക്ക് റാക്കിറ്റിക്കിനെ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ഈ ഓഫറിന് താരം നില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it