Football

യൂറോ താരം ലോറെന്‍സോ ഇന്‍സിനെ അമേരിക്കയിലേക്ക്

അതിനിടെ മാഞ്ചസ്റ്ററിന്റെ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ നോട്ടമിട്ട് ബാഴ്‌സലോണ രംഗത്തെത്തിയിട്ടുണ്ട്

യൂറോ താരം ലോറെന്‍സോ ഇന്‍സിനെ അമേരിക്കയിലേക്ക്
X


റോം: ഇറ്റലിയുടെ യൂറോ താരം ലോറെന്‍സോ ഇന്‍സിനെ അടുത്ത സീസണ്‍ മുതല്‍ അമേരിക്കയില്‍ കളിക്കും. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ടൊറന്റോയ്ക്ക് വേണ്ടിയാണ് നപ്പോളി താരമായ ഇന്‍സിനെ കളിക്കുക. നപ്പോളിയുമായുള്ള 15 വര്‍ഷത്തെ കരിയറിനാണ് 30 കാരനായ ഇന്‍സിനെ വിരാമമിടുന്നത്.


അതിനിടെ മാഞ്ചസ്റ്ററിന്റെ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ നോട്ടമിട്ട് ബാഴ്‌സലോണ രംഗത്തെത്തിയിട്ടുണ്ട്. ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാലന്റിനെ ബാഴ്‌സയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെര്‍ണാണ്ടസിനെ ടീമിലെത്തിക്കാനാണ് കറ്റാലന്‍സിന്റെ നീക്കം.




Next Story

RELATED STORIES

Share it