Football

യുവന്റസിന് വീണ്ടും സമനില; സീരി എയില്‍ കിരീട പോരാട്ടം കനക്കുന്നു

ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ ബൊള്‍ഗാനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

യുവന്റസിന് വീണ്ടും സമനില; സീരി എയില്‍ കിരീട പോരാട്ടം കനക്കുന്നു
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടത്തിലേക്കെത്താന്‍ യുവന്റസിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ ദിവസം നടന്ന മല്‍സര ടൊറീനോയുടെ സമനില വഴങ്ങിയതോടെ യുവന്റസ് നാലാം സ്ഥാനത്തേക്ക് വീണു. 2-2നാണ് യുവന്റസ് സമനില വഴങ്ങിയത്. 13ാം മിനിറ്റില്‍ ചീസയിലൂടെ യുവന്റസാണ് ലീഡെടുത്തത്. എന്നാല്‍ സനാബ്രിയിലൂടെ ടൊറീനോ ഇരട്ടഗോള്‍ നേടി ആദ്യ പകുതിയില്‍ ലീഡെടുത്തു. 79ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് സമനില നേടി രക്ഷപ്പെടുകയായിരുന്നു.


ലീഗിലെ മറ്റ് മല്‍സരങ്ങളില്‍, ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ ബൊള്‍ഗാനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇന്ററിന് ലീഗില്‍ എട്ട് പോയിന്റിന്റെ ലീഡായി. ബെല്‍ജിയം താരം ലൂക്കാക്കു ആണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ സംമ്പഡോറിയയെ 1-1 സമനിലയില്‍ പിടിച്ചു.




Next Story

RELATED STORIES

Share it