Football

ഏഴാം ഒളിംപിക്‌സിനിറങ്ങി ബ്രസീലിന്റെ ഫൊര്‍മിഗാ

ചൈനയ്‌ക്കെതിരായ ആദ്യ റൗണ്ട് മല്‍സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയവും നേടി.

ഏഴാം ഒളിംപിക്‌സിനിറങ്ങി ബ്രസീലിന്റെ ഫൊര്‍മിഗാ
X


ടോക്കിയോ: 43കാരിയായ ബ്രസീലിന്റെ വനിതാ ഫുട്‌ബോള്‍ താരം ഫൊര്‍മിഗയ്ക്ക് ഇത് ചരിത്ര നേട്ടം. ഏഴാം ഒളിംപിക്‌സിലാണ് താരം ഇന്ന് കളിച്ചത്.ഏഴ് ഒളിംപിക്‌സില്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഫൊര്‍മിഗ നേടിയത്. 1995ലാണ് 17ാം വയസ്സില്‍ ഫൊര്‍മിഗ തന്റെ ആദ്യ ഒളിംപിക്‌സിനിറങ്ങിയത്. തുടര്‍ന്നുള്ള ഒളിംപിക്‌സില്‍ എല്ലാം ഫൊര്‍മിഗ ബ്രസീല്‍ ടീമിനൊപ്പമുണ്ടായിരുന്നു. 2004ലും 2008ലും ഫൊര്‍മിഗയുടെ ടീം സ്വര്‍ണ്ണം നേടിയിരുന്നു. സാവോപോളയുടെ മധ്യനിര താരമാണ് . ഇന്ന് ഒളിംപിക്‌സില്‍ നടന്ന ചൈനയ്‌ക്കെതിരായ ആദ്യ റൗണ്ട് മല്‍സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയവും നേടി. ബ്രസീലിനൊപ്പം സാംബിയ, നെതര്‍ലാന്റസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.




Next Story

RELATED STORIES

Share it