Football

ലോകകപ്പ് യോഗ്യത; ബ്രസീല്‍ ടീമില്‍ നിന്ന് വിനീഷ്യസ് പുറത്ത്; കുട്ടീഞ്ഞോ വീണ്ടും

എവര്‍ട്ടണ്‍ന്റെ റിച്ചാര്‍ലിസണ്‍, റയലിന്റെ റൊഡ്രിഗോ എന്നിവരെയും ടീറ്റെ പരിഗണിച്ചില്ല.

ലോകകപ്പ് യോഗ്യത; ബ്രസീല്‍ ടീമില്‍ നിന്ന് വിനീഷ്യസ് പുറത്ത്; കുട്ടീഞ്ഞോ വീണ്ടും
X


സാവോപോളോ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായുള്ള ബ്രസീല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിനായി മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിനെ പുറത്തിരുത്തിയാണ് ടീം പ്രഖ്യാപനം. മികച്ച ഫോമിലുള്ള വിനീഷ്യസിനെ പുറത്താക്കിയതിന് കോച്ച് ടീറ്റെ വന്‍ വിമര്‍ശനങ്ങളായിരിക്കും വരും ദിവസങ്ങളില്‍ നേരിടുക. കൂടാതെ ഫിറ്റനസ് വീണ്ടെടുക്കാത്ത എവര്‍ട്ടണ്‍ന്റെ റിച്ചാര്‍ലിസണ്‍, റയലിന്റെ റൊഡ്രിഗോ എന്നിവരെയും ടീറ്റെ പരിഗണിച്ചില്ല.


അതിനിടെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്‌സലോണയുടെ കുട്ടീഞ്ഞോയെ ടീമിലേക്ക് പരിഗണിച്ചു. എന്നാല്‍ ബ്രസീലിയന്‍ ലീഗില്‍ കളിക്കുന്ന താരങ്ങളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. അര്‍ജന്റീന, കൊളംബിയ എന്നിവരെയാണ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍ നേരിടേണ്ടത്. നെയ്മര്‍, ലീഡ്‌സിന്റെ റഫീന, ജീസുസ്, ഫിര്‍മിനോ, കാസിമറോ, മിലിറ്റോ, മാര്‍ക്വിനോസ്, ഡാനിയാലോ, എമേഴ്‌സണ്‍, എഡേഴ്‌സ്ണ്‍, തിയാഗോ സില്‍വ, ലിയോണിന്റെ ലൂക്കാസ് പക്വേറ്റ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it