പ്രീമിയര്‍ ലീഗ്; യുനൈറ്റഡിന്റെ തിരിച്ചുവരവിന് ബ്ലോക്കിട്ട് ഷെഫീല്‍ഡ്
ഇന്ന് പ്രീമിയര്‍ ലീഗില്‍ നടന്ന യുനൈറ്റഡ്-ഷെഫീല്‍ഡ് മല്‍സരമാണ് നാടകീയതയ്‌ക്കൊടുവില്‍ സമനിലയില്‍ കലാശിച്ചത്.

ന്യൂയോര്‍ക്ക്: വമ്പന്‍ തിരിച്ചുവരവ് നടത്തി മല്‍സരം വരുതിയിലാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒടുവില്‍ ഷെഫീല്‍ഡിന്റെ ഷോക്ക്. ഇന്ന് പ്രീമിയര്‍ ലീഗില്‍ നടന്ന യുനൈറ്റഡ്-ഷെഫീല്‍ഡ് മല്‍സരമാണ് നാടകീയതയ്‌ക്കൊടുവില്‍ സമനിലയില്‍ കലാശിച്ചത്. ലീഗില്‍ ആറാം സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുനൈറ്റഡാണ് മല്‍സരത്തില്‍ മുന്നിലെത്തിയത്. ഫളക്കാണ് (19) ഷെഫീല്‍ഡിന് ലീഡ് നല്‍കിയത്.
തുല്യ നിലയിലായിരുന്നു ആദ്യ പകുതിയില്‍ ഇരുടീമിന്റെയും പ്രകടനം. എന്നാല്‍ രണ്ടാം പകുതിയില്‍ മൗസറ്റിലൂടെ (52) ഷെഫീല്‍ഡ് ലീഡ് രണ്ടാക്കി വര്‍ദ്ധിപ്പിച്ചു. ഏറെ താമസിയാതെ യുനൈറ്റഡ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ 10 മിനിറ്റിനുള്ളില്‍ മൂന്ന് ഗോള്‍ നേടി മല്‍സരം വരുതിയിലാക്കി.സ്‌കോര്‍ 2-3. വില്ല്യംസ്(72), ഗ്രീന്‍വുഡ്(77), റാഷ്‌ഫോഡ്(79) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ഗോള്‍ നേടിയവര്‍. വിജയം കൈപ്പിടിയിലൊതുക്കിയെന്ന് കരുതിയ മാഞ്ചസ്റ്റര്‍ താരങ്ങളെ ഞെട്ടിച്ച് ഷെഫീല്‍ഡിന്റെ മക്ബ്രൂണിയുടെ വക 90ാം മിനിറ്റില്‍ ഗോള്‍. ഷെഫീല്‍ഡിന്റെ ഗോളോടെ മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. യുനൈറ്റഡ് ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.
RELATED STORIES
മനുസ്മൃതിയല്ല നമ്മുടെ ഭരണഘടന: പൗരത്വ ഭേദഗതി ബില്ലിനെ വിമര്ശിച്ച് കെ കെ രാഗേഷ് രാജ്യസഭയില്
12 Dec 2019 7:28 AM GMTപൗരത്വ ഭേദഗതി ബില്ല്: അസമില് കര്ഫ്യൂ ലംഘിച്ച് ആയിരങ്ങള് തെരുവില്
12 Dec 2019 7:13 AM GMTപൗരത്വ ഭേദഗതി ബില്ല് മുസ്ലിംവിരുദ്ധ നിയമമെന്ന് ബിബിസി
12 Dec 2019 6:42 AM GMTതന്റെ രാജ്യത്ത് ന്യൂനപക്ഷങ്ങള് പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി
12 Dec 2019 6:17 AM GMTനടി പാര്വതിക്കെതിരേ അപവാദ പ്രചാരണം; യുവാവ് അറസ്റ്റില്
12 Dec 2019 6:05 AM GMT