Football

നേഷന്‍സ് ലീഗ്; ഹോളണ്ട് രക്ഷകന്‍ ഡിപ്പേ; വെയ്ല്‍സ് വീണു

93ാം മിനിറ്റില്‍ താരം ഹോളണ്ടിന്റെ മൂന്നാം ഗോള്‍ നേടി.

നേഷന്‍സ് ലീഗ്; ഹോളണ്ട് രക്ഷകന്‍ ഡിപ്പേ; വെയ്ല്‍സ് വീണു
X




ആംസറ്റര്‍ഡാം:നേഷന്‍സ് ലീഗില്‍ നെതര്‍ലന്റസ് ഒന്നാം സ്ഥാനത്ത്.ഗ്രൂപ്പ് എഫോറില്‍ നടന്ന മല്‍സരത്തില്‍ വെയ്ല്‍സിനെ 3-2നാണ് ഓറഞ്ച് പട വീഴ്ത്തിയത്. തോല്‍വിയോടെ വെയ്ല്‍സ് നാലാം സ്ഥാനത്തേക്ക് വീണു. ലാങ്, ഗാക്ക്‌പോ എന്നിവരിലൂടെ 23 മിനിറ്റിനുള്ളില്‍ ഹോളണ്ട് ലീഡെടുത്തിരുന്നു. ഇതിന് മറുപടിയായി 26ാം മിനിറ്റില്‍ ജോണ്‍സണിലൂടെയും ഇഞ്ചുറി ടൈമില്‍ ഗെരത് ബെയ്‌ലിന്റെ പെനാല്‍റ്റിയിലൂടെയും വെയ്ല്‍സ് തിരിച്ചടിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മല്‍സരം സമനിലയില്‍. തൊട്ടടുത്ത മിനിറ്റില്‍ കഴിഞ്ഞ മല്‍സരത്തില്‍ പെനാല്‍റ്റി പാഴാക്കി ടീമിന് തോല്‍വി നല്‍കിയ ബാഴ്‌സയുടെ മെംഫിസ് ഡിപ്പേ രക്ഷകനാവുകയായിരുന്നു. 93ാം മിനിറ്റില്‍ താരം ഹോളണ്ടിന്റെ മൂന്നാം ഗോള്‍ നേടി.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം പോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മിച്ചി ബാറ്റ്ഷുയിയാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍.




Next Story

RELATED STORIES

Share it