Football

ചാംപ്യന്‍സ് ലീഗില്‍ 100 മല്‍സരം-81 ഗോള്‍-നാല് ഹാട്രിക്ക്; ലെവന്‍ഡോസ്‌ക്കിയാണ് താരം

ഈ സീസണില്‍ 18 മല്‍സരത്തില്‍ നിന്നും ലെവന്‍ഡോസ്‌കി 22 ഗോളുകളാണ് നേടിയത്.

ചാംപ്യന്‍സ് ലീഗില്‍ 100 മല്‍സരം-81 ഗോള്‍-നാല് ഹാട്രിക്ക്; ലെവന്‍ഡോസ്‌ക്കിയാണ് താരം
X


ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗിലെ തന്റെ 100ാം മല്‍സരത്തില്‍ ഹാട്രിക്ക് നേട്ടവുമായി പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഗ്രൂപ്പ് ഇയില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരത്തിലാണ് ബയേണ്‍ മ്യുണിക്ക് താരത്തിന്റെ ഹാട്രിക്ക്. ബെന്‍ഫിക്കയെ 5-2നാണ് ബയേണ്‍ വീഴ്ത്തിയത്. ഗ്നാബറിയും സാനെയുമാണ് ബയേണിന്റെ മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ ചാംപ്യന്‍സ് ലീഗ് അവസാന 16ല്‍ എത്തുന്ന ആദ്യ ടീമായി ബയേണ്‍.


ലെവന്‍ഡോസ്‌കി 81 ചാംപ്യന്‍സ് ലീഗ് ഗോളുകളാണ് നേടിയത്. ഇതില്‍ നാല് ഹാട്രിക്കും ഉള്‍പ്പെടും. ബയേണിനായി ഈ സീസണില്‍ 18 മല്‍സരത്തില്‍ നിന്നും ലെവന്‍ഡോസ്‌കി 22 ഗോളുകളാണ് നേടിയത്.




Next Story

RELATED STORIES

Share it