Football

സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ജയം

സീരി എയില്‍ എ സി മിലാന്‍ 2-1ന് ബോള്‍ഗാനയെ തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ജയം
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ലെവന്റെയാണ് റയലിനെ 2-1ന് തോല്‍പ്പിച്ചത്. ഒമ്പതാം മിനിറ്റില്‍ മിലിറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച റയലാണ് മല്‍സരത്തില്‍ 13ാം മിനിറ്റില്‍ ലീഡെടുത്തത്. അസന്‍സിയോ ആണ് റയലിന്റെ ഗോള്‍ നേടിയത്. തുടര്‍ന്ന് മൊറാല്‍സ്, മാര്‍റ്റി എന്നിവരിലൂടെ ലെവന്റേ തിരിച്ചടിക്കുകയായിരുന്നു. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയുമായുള്ള റയലിന്റെ പോയിന്റ് അന്തരം ഏഴായി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഒമ്പതാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് ന്യകാസില്‍ തോല്‍പ്പിച്ചു. വോള്‍വ്‌സിനെ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.

ഇറ്റാലിയന്‍ സീരി എയില്‍ എ സി മിലാന്‍ 2-1ന് ബോള്‍ഗാനയെ തോല്‍പ്പിച്ചു. ജയത്തോടെ മിലാന്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു.



Next Story

RELATED STORIES

Share it