Football

പ്രീമിയര്‍ ലീഗ്; ടാമി എബ്രഹാമിന് ഡബിള്‍; ചെല്‍സി വിജയവഴിയില്‍

അടുത്താഴ്ച ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ആഴ്‌സണലിന് നേരിടാനുള്ളത്.

പ്രീമിയര്‍ ലീഗ്; ടാമി എബ്രഹാമിന് ഡബിള്‍; ചെല്‍സി വിജയവഴിയില്‍
X



ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. ടാമി എബ്രാഹാമിന്റെ ഇരട്ടഗോളാണ് ചെല്‍സിക്ക് പഴയ ഫോം തിരിച്ചുനല്‍കിയത്. തിയാഗോ സില്‍വയാണ് ആദ്യത്തെ ഗോള്‍ നേടിയത്. ജയത്തോടെ ചെല്‍സി അഞ്ചാം സ്ഥാനത്തെത്തി. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സിനെ ബേണ്‍ലി 2-1ന് തോല്‍പ്പിച്ചു.


അതിനിടെ ആഴ്‌സണല്‍ താരം ഒബാമയങ്ങ് രണ്ടാഴ്ചക്ക് ശേഷമായിരിക്കും ടീമിനൊപ്പം ചേരുകയെന്ന് കോച്ച് അര്‍ട്ടേറ്റ അറിയിച്ചു. പരിക്കേറ്റ താരത്തിന് വിശ്രമം ആവശ്യമാണെന്നും ആഴ്‌സണല്‍ അറിയിച്ചു. ലീഗില്‍ 15ാം സ്ഥാനത്തുള്ള ആഴ്‌സണലിന് ഒബമായങ്ങിന് കുറവ് സാരമായി ബാധിക്കും. അടുത്താഴ്ച ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ആഴ്‌സണലിന് നേരിടാനുള്ളത്. തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ചെല്‍സിക്കെതിരേയും ബ്രെങ്ടണെതിരേയും ഒബമായങ്ങിന് കളിക്കാന്‍ കഴിയില്ല.





Next Story

RELATED STORIES

Share it