Football

സൂപ്പര്‍ കപ്പില്‍ ഇന്ന്ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍

സൂപ്പര്‍ കപ്പില്‍ ഇന്ന്ചെല്‍സിയും ലിവര്‍പൂളും  നേര്‍ക്കുനേര്‍
X

പാരിസ്: സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലിഷ് ക്ലബ്ബുകളായ ചെല്‍സിയും ലിവര്‍പൂളും ഇന്ന് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇസ്താംബൂളിലാണ് മല്‍സരം നടക്കുന്നത്. കഴിഞ്ഞ സീസണില്‍ മിന്നും ഫോമിലൂള്ള ലിവര്‍പൂളിന്റെ പ്രീസീസണിലെ പ്രകടനം മോശമായിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഗംഭീര വിജയത്തോടെയാണ് അവര്‍ തുടങ്ങിയത്. ചെല്‍സിയാവട്ടെ പ്രീസീസണില്‍ മികച്ചു നില്‍ക്കുകയും പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി വനിതാ റഫറി ഒരു മല്‍സരം നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും സൂപ്പര്‍കപ്പിനുണ്ട്.

ഫ്രാങ്ക് ലംബാര്‍ഡ് കോച്ചായ ചെല്‍സിയെ തോല്‍പ്പിക്കുക പ്രയാസമാണെന്ന് ലിവര്‍പൂള്‍ കോച്ച് ജൂര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോറ്റെങ്കിലും മികച്ച കളിയാണ് ചെല്‍സി പുറത്തെടുത്തത്. കളിക്കുന്ന രീതിയല്ല ഏത് വിധേനയും ജയിക്കുക എന്നതാണ് ലംബാര്‍ഡിന്റെ ടാക് ടിക്‌സ് എന്നും ക്ലോപ്പ് പറഞ്ഞു. ചാംപ്യന്‍സ് ലീഗ് നേടിയ ലിവര്‍പൂളും യൂറോപ്പാ കപ്പ് നേടിയ ചെല്‍സിയും ഏറ്റുമുട്ടുമ്പോള്‍ ഇസ്താംബൂളില്‍ തീപ്പാറുന്ന മല്‍സരമാണ് നടക്കുക. ഈഡന്‍ ഹസാര്‍ഡ് ടീമില്‍ നിന്നു പോയത് ചെല്‍സിക്ക് വിനയായിട്ടുണ്ട്. മികച്ച സ്‌െ്രെടക്കര്‍ ചെല്‍സി ടീമിലില്ല. ലിവര്‍പൂളിനാകട്ടെ ഗോളി അലിസണ് പരിക്കേറ്റത് തിരിച്ചടിയായിട്ടുണ്ട്. ഇന്ന് രാത്രി 12.30ക്കാണ് മല്‍സരം. സോണി നെറ്റ് വര്‍ക്ക് മല്‍സരം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it