Football

മെസ്സിയും സുവാരസും ഇല്ല; ബാഴ്‌സയ്ക്ക് തോല്‍വി

പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ടീം 2-1ന്റെ തോല്‍വി ഏറ്റു വാങ്ങിയത്.

മെസ്സിയും സുവാരസും ഇല്ല; ബാഴ്‌സയ്ക്ക് തോല്‍വി
X

വലന്‍സിയ: ലയണല്‍ മെസ്സിയും സുവാരസുമില്ലാതെ കോപാ ഡെല്‍ റേ ടൂര്‍ണമെന്റില്‍ ലെവാന്തെയ്‌ക്കെതിരേ ഇറങ്ങിയ ബാഴ്‌സയ്ക്ക് തോല്‍വി. പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തിലാണ് ടീം 2-1ന്റെ തോല്‍വി ഏറ്റു വാങ്ങിയത്. എറിക് കബാസോയാണ് ലെവാന്തെയുടെ ആദ്യ ഗോള്‍ നേടിയത്. 18ാം മിനിറ്റില്‍ ബോറ്യ മയോറാല്‍ രണ്ടാം ഗോള്‍ നേടി.

ഡെനിസ് സുവാരസാണ് 85ാം മിനിറ്റില്‍ ബാഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പാദ മല്‍സരം അടുത്ത വ്യാഴാഴ്ച ബാഴ്‌സയുടെ സ്വന്തം തട്ടകത്തില്‍ നടക്കും. സ്പാനിഷ് ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന വാര്‍ഷിക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് കോപാ ഡെല്‍ റേ.

അതിനിടെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയുടെ അടുത്ത മല്‍സരം ഞായറാഴ്ച ഐബറിനെതിരേയാണ്. തുടര്‍ച്ചയായ തങ്ങളുടെ ആറാം കിരീട നേട്ടത്തിനരികെയാണ് ബാഴ്‌സ.

Next Story

RELATED STORIES

Share it