സ്പാനിഷ് ലീഗ്; ബേലിന് 100ാം ഗോള്‍; റയലിന് ജയം

സ്പാനിഷ് ലീഗ്; ബേലിന് 100ാം ഗോള്‍; റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന് തോല്‍പ്പിച്ചാണ് ലീഗിലെ രണ്ടാം സ്ഥാനം റയല്‍ ഉറപ്പിച്ചത്. 16ാം മിനിറ്റില്‍ കേസിമിറോയാണ് റയലിനെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 25ാം മിനിറ്റില്‍ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സമനില ഗോള്‍ നേടി. പിന്നീട് 42ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റിയിലൂടെ റയലിന്റെ ലീഡ് രണ്ടാക്കി. സ്‌ട്രൈക്കര്‍ ലൂക്കാ മൊഡ്രിക്കിന്റെ പാസ് മനോഹരമായ ഷോര്‍ട്ടിലൂടെ ഗരത് ബേല്‍ ഗോളാക്കി മാറ്റി റയലിന്റെ ലീഡ് മൂന്നാക്കി. റയലിനായുള്ള ബേലിന്റെ 100ാം ഗോളാണിത്. 217 മല്‍സരങ്ങളില്‍ നിന്നാണ് ബേലിന്റെ നേട്ടം. 80ാം മിനിറ്റില്‍ പാര്‍ട്ടേ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസഗോള്‍ നേടി. മറ്റ് മല്‍സരങ്ങള്‍ ഗെറ്റഫേ 3-1ന് സെല്‍റ്റാ വിഗോയേയും എസ്പാനിയോള്‍ 2-1ന് റയോ വാല്‍ക്കേനോയേയും ഹുസക്കാ ജിറോണയേ 2-0ത്തിനും തോല്‍പ്പിച്ചു. ലീഗില്‍ സെവിയ്യ നാലാം സ്ഥാനത്തും ഗെറ്റാഫേ അഞ്ചാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top