ലോകകപ്പ് യോഗ്യത; ഇറ്റലിക്ക് ജയം; സ്‌പെയിനിന് സമനില
യുവന്റസ് താരമായ ആല്‍വോരോ മൊറാട്ടയാണ് സ്‌പെയിനിന്റെ ഏകഗോള്‍ നേടിയത്.
BY FAR26 March 2021 3:40 AM GMT

X
FAR26 March 2021 3:40 AM GMT
റോം: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇറ്റലി ജയിച്ചു കയറിയപ്പോള്‍ കരുത്തരായ സ്‌പെയിനിന് സമനില. നോര്‍ത്തേണ്‍ അയര്‍ലാന്റിനോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ബെറാഡി(സസുഓള), ഇമ്മൊബിലേ(ലാസിയോ) എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. ഒരു ഗോളിന്റെ ലീഡെടുത്തതിന് ശേഷമാണ് സ്‌പെയിന്‍ ഗ്രീസിനോട് സമനില വഴങ്ങിയത്. യുവന്റസ് താരമായ ആല്‍വോരോ മൊറാട്ടയാണ് സ്‌പെയിനിന്റെ ഏകഗോള്‍ നേടിയത്. സ്‌പെയിനിന്റെ അടുത്ത മല്‍സരം ഞായറാഴ്ച ജോര്‍ജ്ജിയയുമായാണ്. ഇന്ന് നടന്ന മല്‍സരത്തില്‍ ജോര്‍ജ്ജിയയെ സ്വീഡന്‍ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. മിലാന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ അസിസ്റ്റില്‍ നിന്നും ക്ലാസെന്‍ ആണ് സ്വീഡന്റെ ഗോള്‍ നേടിയത്.
Next Story
RELATED STORIES
മെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്‍;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT