Football

ലോകകപ്പില്‍ തീപ്പാറും പോരാട്ടം; കൊറിയന്‍ വെല്ലുവിളി അതിജീവിച്ച് ഘാന

ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിന് താഴെ ഘാന രണ്ടാം സ്ഥാനത്തെത്തി.

ലോകകപ്പില്‍ തീപ്പാറും പോരാട്ടം; കൊറിയന്‍ വെല്ലുവിളി അതിജീവിച്ച് ഘാന
X


ദോഹ: ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണകൊറിയയെ 3-2ന് പരാജയപ്പെടുത്തി ഘാന. ഗ്രൂപ്പ് എച്ചില്‍ നടന്ന സൂപ്പര്‍ ത്രില്ലറില്‍ ഘാനയാണ് രണ്ട് ഗോളിന്റെ ലീഡുമായി മുന്നേറിയത്. 24, 36 മിനിറ്റുകളിലായി മുഹമ്മദ് സലിസു, മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി വലകുലിക്കിയത്. 58, 61 മിനിറ്റുകളിലായി ചോ ഗ്യു സങിലൂടെ കൊറിയ തിരിച്ചടിക്കുകയായിരുന്നു. 68ാം മിനിറ്റില്‍ മുഹമ്മദ് കുഡൂസ് വീണ്ടും ഘാനയ്ക്കായി സ്‌കോര്‍ ചെയ്തു. ഈ ഗോള്‍ ഘാനയുടെ വിജയഗോളായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിന് താഴെ ഘാന രണ്ടാം സ്ഥാനത്തെത്തി. കൊറിയ ആദ്യ മല്‍സരത്തില്‍ ഉറുഗ്വയെ സമനിലയില്‍ പിടിച്ചിരുന്നു. ഘാന പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടിരുന്നു.








Next Story

RELATED STORIES

Share it