Football

ഇന്റര്‍മിലാനെ ഇന്‍സാഗി നയിക്കും

നിലവിലെ വന്‍ താരങ്ങളെ വില്‍ക്കാനുള്ള ടീമിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മുന്‍ കോച്ച് കോന്റെ രാജിവച്ചത്.

ഇന്റര്‍മിലാനെ ഇന്‍സാഗി നയിക്കും
X


മിലാന്‍: ഇറ്റാലിയന്‍ സീരി എ കിരീടം നേടിയ ഇന്റര്‍മിലാനെ പുതിയ സീസണില്‍ സിമോണെ ഇന്‍സാഗി നയിക്കും. മുന്‍ കോച്ച് കോന്റെ രാജിവച്ച പദവിയിലേക്കാണ് ഇന്‍സാഗിയുടെ വരവ്. 2016 മുതല്‍ ലാസിയോ ടീമിന്റെ കോച്ചായിരുന്നു. ലാസിയോയുടെ പുതിയ ഓഫര്‍ നിരസിച്ചാണ് ഇന്‍സാഗി മിലാനിലേക്കെത്തുന്നത്. രണ്ട് വര്‍ഷത്തേക്കാണ് മുന്‍ ലാസിയോ-അറ്റ്‌ലാന്റാ താരമായിരുന്ന ഇന്‍സാഗിയുടെ നിയമനം. മുന്‍ യുവന്റസ്- എ സി മിലാന്‍ സ്‌ട്രൈക്കര്‍ ഫിലിപ്പോയുടെ മൂത്ത സഹോദരനാണ് ഇന്‍സാഗി. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ ലാസിയോയെ അവസാന 16ല്‍ വരെ എത്തിച്ച കോച്ചാണ്. നിലവിലെ വന്‍ താരങ്ങളെ വില്‍ക്കാനുള്ള ടീമിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മുന്‍ കോച്ച് കോന്റെ രാജിവച്ചത്.




Next Story

RELATED STORIES

Share it