Football

ഷെഫീല്‍ഡ് യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്ത്

32 മല്‍സരങ്ങളില്‍ നിന്നായി ക്ലബ്ബിന് 14 പോയിന്റാണ് ലഭിച്ചത്.

ഷെഫീല്‍ഡ് യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്ത്
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ഷെഫീല്‍ഡ് യുനൈറ്റഡ് പുറത്ത്. ആറ് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഷെഫീല്‍ഡ് പുറത്താവുന്നത്. ഇന്ന് നടന്ന മല്‍സരത്തില്‍ 12ാം സ്ഥാനത്തുള്ള വോള്‍വ്‌സിനോടു കൂടി തോറ്റതോടെയാണ് അവസാന സ്ഥാനത്തുള്ള ഷെഫീല്‍ഡ് തരം താഴ്ത്തപ്പെടുന്നത്. 32 മല്‍സരങ്ങളില്‍ നിന്നായി ക്ലബ്ബിന് 14 പോയിന്റാണ് ലഭിച്ചത്.സെക്കന്റ് ഡിവിഷനിലേക്ക് താഴ്ത്തപ്പെട്ട ഷെഫീല്‍ഡിന് അടുത്ത സീസണില്‍ ഒന്നാമതോ രണ്ടാമതോ ആയാല്‍ മാത്രമാണ് പ്രീമിയര്‍ ലീഗിലേക്ക് പ്രവേശിക്കാന്‍ കഴിയുകയൂള്ളൂ.


അതിനിടെ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കരുത്തരായ വെസ്റ്റ്ഹാമിനെ 15ാം സ്ഥാനത്തുള്ള ന്യൂകാസില്‍ 3-2ന് പരാജയപ്പെടുത്തി.വെസ്റ്റ് ഹാം ലീഗില്‍ നാലാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it