Football

യുനൈറ്റഡിന് ഷെഫീല്‍ഡ് ഷോക്ക്; ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സയ്ക്ക് 2-1ന്റെ ജയം.

യുനൈറ്റഡിന് ഷെഫീല്‍ഡ് ഷോക്ക്; ബാഴ്‌സയ്ക്ക് ജയം
X



മാഞ്ചസ്റ്റര്‍; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. അവസാന സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുനൈറ്റഡാണ് 2-1ന് യുനൈറ്റഡിനെ തോല്‍പ്പിച്ചത്. മാഗ്വെര്‍ ആണ് 64ാം മിനിറ്റില്‍ യുനൈറ്റഡിന്റെ ഏക ഗോള്‍ നേടിയത്. ഷെഫീല്‍ഡിന്റെ സീസണിലെ രണ്ടാം ജയമാണ്. ലീഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യുനൈറ്റഡിന് ഒന്നില്‍ എത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ന് നഷ്ടമായത്. ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായി ഒരു പോയിന്റിന്റെ അന്തരമാണ് യുനൈറ്റഡിനുള്ളത്.

ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ വോള്‍വ്‌സ് ചെല്‍സിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. പുതിയ കോച്ച് തോമസ് ടുഷേലിന് കീഴിലിറങ്ങിയ ചെല്‍സിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലെസ്റ്റര്‍-എവര്‍ട്ടണ്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സയ്ക്ക് 2-1ന്റെ ജയം. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റയോ വാല്‍ക്കാനോയെ 2-1നാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലെ സസ്‌പെന്‍ഷന് ശേഷം ടീമില്‍ തിരിച്ചെത്തിയ മെസ്സി (69)ഒരു ഗോളും ഡി ജോങ് (80) മറ്റൊരു ഗോളും നേടി.




Next Story

RELATED STORIES

Share it