കേരളത്തിന് ആശ്വസിക്കാം; സര്‍വീസസിനെതിരേ തെലങ്കാനയ്ക്ക് ജയം
ഇന്നത്തെ മല്‍സരത്തില്‍ സര്‍വീസസ് ജയിക്കുകയാണെങ്കില്‍ കേരളത്തിന്റെ യോഗ്യതാ റൗണ്ട് പ്രതീക്ഷ അസ്തമിക്കുമായിരുന്നു.

നെയ്വേലി: സന്തോഷ് ട്രോഫി ദക്ഷിണമേഖല ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിന് ആശ്വാസമായി തെലങ്കാന-സര്‍വീസസ് മല്‍സരഫലം. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ തെലങ്കാന സര്‍വീസസിനെ 2-1ന് തോല്‍പ്പിച്ചു. ഇന്നത്തെ മല്‍സരത്തില്‍ സര്‍വീസസ് ജയിക്കുകയാണെങ്കില്‍ കേരളത്തിന്റെ യോഗ്യതാ റൗണ്ട് പ്രതീക്ഷ അസ്തമിക്കുമായിരുന്നു. ഏഴാം മിനിറ്റില്‍ ഷോണ്‍ വരുണാണ് തെലങ്കാനയുടെ ലീഡെടുത്തത്. തുടര്‍ന്ന് 45ാം മിനിറ്റില്‍ ഷഫീഖ് മുഹമ്മദ് തെലങ്കാനയുടെ രണ്ടാം ഗോളും നേടി. ഹരികൃഷ്ണയിലൂടെ 89ാം മിനിറ്റിലാണ് സര്‍വീസസ് ആശ്വാസ ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ നാലുപോയിന്റോടെ തെലങ്കാനയാണ് മുന്നില്‍. മൂന്ന് പോയിന്റുമായി സര്‍വീസസ് രണ്ടാമതും രണ്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തുമാണ്. പുതുച്ചേരിക്ക് ഒരു പോയിന്റാണുള്ളത്. അടുത്ത മല്‍സരത്തില്‍ തെലങ്കാന പുതുച്ചേരിയേയും കേരളം സര്‍വീസസിനെയും നേരിടും. രണ്ടു മല്‍സരങ്ങളും നാളെ നടക്കും. കേരളത്തിന്റെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും സമനിലയിലായിരുന്നു.
RELATED STORIES
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി
11 Dec 2019 3:18 PM GMTപ്രതിഷേധത്തിന് അയവില്ല; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5,000 അർദ്ധസൈനികരെ വിന്യസിച്ചു
11 Dec 2019 1:03 PM GMTഹൈദരാബാദ് പോലിസ് വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശം
11 Dec 2019 10:14 AM GMTപൗരത്വഭേദഗതി ബില്ല്; രാജ്യം കത്തുന്നു, അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു
11 Dec 2019 9:31 AM GMT815.64 കോടി കുടിശിക: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍
11 Dec 2019 7:26 AM GMT