Football

ഇറ്റാലിയന്‍ സീരി എ; ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ച് എസി മിലാന്‍; കുതിപ്പ് തുടര്‍ന്ന് യുവന്റസ്

ആല്‍വാരോ മൊറാട്ട യുവന്റസിനായി ഇരട്ട ഗോള്‍ നേടി.

ഇറ്റാലിയന്‍ സീരി എ; ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ച് എസി മിലാന്‍; കുതിപ്പ് തുടര്‍ന്ന് യുവന്റസ്
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തെ ലീഡ് വീണ്ടും ഉയര്‍ത്തി എസി മിലാന്‍. ഇന്ന് 13ാം സ്ഥാനത്തെ എംമ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മിലാന്‍ അഞ്ച് പോയിന്റിന്റെ വൃക്തമായ ലീഡ് നേടിയത്. 19ാം മിനിറ്റില്‍ പെരേരാ കലുലു ആണ് മിലാനായി സ്‌കോര്‍ ചെയ്തത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുവന്റസിന് വന്‍ ജയം. സംമ്പഡോറിയക്കെതിരേ 3-1ന്റെ ജയവുമായി യുവന്റസ് ടോപ് ഫോര്‍ നിലനിര്‍ത്തി. ആല്‍വാരോ മൊറാട്ട യുവന്റസിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ സംമ്പഡോറിയാ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.




Next Story

RELATED STORIES

Share it