Football

മിലാന്‍ ഒന്നില്‍ തുടരും; നപ്പോളി പിറകെ തന്നെ; ഇന്ററിന് സമനില

താരത്തിന്റെ സീസണിലെ 31ാം ഗോളാണ്.

മിലാന്‍ ഒന്നില്‍ തുടരും; നപ്പോളി പിറകെ തന്നെ; ഇന്ററിന് സമനില
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ഒന്നില്‍ തന്നെ തുടരും. ഇന്ന് കാഗ്ലിയാരിയെ നേരിട്ട മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയവുമായി മൂന്ന് പോയിന്റിന്റെ ലീഡ് നേടി. മറ്റൊരു മല്‍സരത്തില്‍ ഉഡിനീസിനെ നേരിട്ട നപ്പോളി 2-1ന്റെ ജയവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ ആവട്ടെ ഫിയൊറന്റീനയെ 1-1ന് സമനിലയില്‍ പിടിച്ചു.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് വമ്പന്‍ ജയം.യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത നാല് ഗോളിന് ബയേണ്‍ മ്യുണിക്ക് പരാജയപ്പെടുത്തി.ബയേണിന് ലീഗില്‍ ഏഴ് പോയിന്റിന്റെ ലീഡാണുള്ളത്. മല്‍സരത്തില്‍ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. താരത്തിന്റെ സീസണിലെ 31ാം ഗോളാണ്.




Next Story

RELATED STORIES

Share it