Football

വെറുതയല്ല ഒഷിമനെ ഏവരും വിടാതെ പിന്തുടരുന്നത്; സീരി എയില്‍ ഹാട്രിക്ക്

23കാരനായ ഒഷിമനെ നോട്ടമിട്ടിരിക്കുന്നത് പ്രധാനമായും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലുമാണ്.

വെറുതയല്ല ഒഷിമനെ ഏവരും വിടാതെ പിന്തുടരുന്നത്; സീരി എയില്‍ ഹാട്രിക്ക്
X


റോം: നൈജീരിയയുടെ വിക്ടര്‍ ഒഷിമനെയാണ് ജനുവരി ട്രാന്‍സ്ഫറില്‍ മിക്ക ക്ലബ്ബുകളും നോട്ടമിട്ടിരിക്കുന്നത്.ഇറ്റാലിയന്‍ സീരി എയിലെ നപ്പോളിയുടെ കുതിപ്പിന് പിന്നില്‍ ഒഷിമന്റെ പ്രകടനങ്ങളാണ്.ഇന്ന് സസുഓളയെ നേരിട്ട നപ്പോളി എതിരില്ലാത്ത നാല് ഗോളിന്റെ ജയവുമായാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒഷിമന്റെ ഹാട്രിക്കാണ് നപ്പോളിക്ക് കൂറ്റന്‍ ജയമൊരുക്കിയത്. 4, 19, 77 മിനിറ്റുകളിലായാണ് ഒഷിമെന്‍ ഹാട്രിക്ക് തികച്ചത്. മറ്റൊരു ഗോള്‍ ജോര്‍ജ്ജിയയുടെ കവരയുടെ വകയായിരുന്നു.കവരയാണ് ഒഷിമയുടെ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. 23കാരനായ ഒഷിമനെ നോട്ടമിട്ടിരിക്കുന്നത് പ്രധാനമായും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലുമാണ്. ഇറ്റാലിയന്‍ സീരി എയില്‍ ഒന്നില്‍ നില്‍ക്കുന്ന നപ്പോളിക്ക് ആറ് പോയിന്റിന്റെ ലീഡാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍, യുവന്റസ് എന്നിവര്‍ ജയം കണ്ടു.







Next Story

RELATED STORIES

Share it