Football

സെര്‍ജിയോ അഗ്വേറ മാഞ്ചസ്റ്റര്‍ സിറ്റി വിടും

384 മല്‍സരങ്ങളില്‍ നിന്നായി 257 ഗോള്‍ താരം നേടിയിട്ടുണ്ട്.

സെര്‍ജിയോ അഗ്വേറ മാഞ്ചസ്റ്റര്‍ സിറ്റി വിടും
X


ഇത്തിഹാദ്; അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഈ സീസണോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടും. മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് ഇക്കാര്യം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. 32 കാരനായ അഗ്വേറ ക്ലബ്ബ് വിടുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.പരിക്കിനെ തുടര്‍ന്ന് അഗ്വേറ ഈ സീസണില്‍ പകുതിയോളം പുറത്തായിരുന്നു. തിരിച്ചുവരവിലും ഫോം വീണ്ടെടുത്തിട്ടില്ല. അടുത്ത സീസണിലേക്ക് സിറ്റി വന്‍ താരങ്ങളെ സൈന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. അഗ്വേറ ഏത് ക്ലബ്ബിലേക്ക് നീങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. താരത്തിനായി് ബാഴ്‌സയും ചെല്‍സിയും നേരത്തെ മുന്നിലുണ്ടായിരുന്നു. 2011ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് സെര്‍ജിയോ സിറ്റിയിലേക്ക് എത്തിയത്. പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച കളിക്കാരിലാണ് അഗ്വേറയുടെ സ്ഥാനം.സിറ്റിയ്ക്കായി 384 മല്‍സരങ്ങളില്‍ നിന്നായി 257 ഗോള്‍ താരം നേടിയിട്ടുണ്ട്.സിറ്റിയെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി കിരീടങ്ങളിലേക്ക് നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് അഗ്വേറ.




Next Story

RELATED STORIES

Share it