Football

അഗ്വേറയ്ക്ക് കൊവിഡ്; അര്‍ജന്റീനയുടെ നിര്‍ണ്ണായക മല്‍സരങ്ങള്‍ നഷ്ടമാവും

കഴിഞ്ഞ ദിവസമാണ് താരം ബാഴ്‌സലോണയുമായി രണ്ട് വര്‍ഷത്തെ പുതിയ കരാറില്‍ ഏര്‍പ്പെട്ടത്.

അഗ്വേറയ്ക്ക് കൊവിഡ്; അര്‍ജന്റീനയുടെ നിര്‍ണ്ണായക മല്‍സരങ്ങള്‍ നഷ്ടമാവും
X

ബ്യൂണസ് ഐറിസ്; അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറയ്ക്ക് കൊവിഡ്. ഇതോടെ അര്‍ജന്റീനയുടെ ചിലിക്കെതിരേ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരം താരത്തിന് നഷ്ടമാവും. മാഞ്ച്‌സറ്ററില്‍ നിന്നും എത്തിയ അഗ്വേറയ്ക്ക് ടീമിനൊപ്പം ചേരുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് കൊളംബിയക്കെതിരേ നടക്കുന്ന മല്‍സരത്തിലും താരം കളിക്കില്ല. കഴിഞ്ഞ ദിവസമാണ് താരം ബാഴ്‌സലോണയുമായി രണ്ട് വര്‍ഷത്തെ പുതിയ കരാറില്‍ ഏര്‍പ്പെട്ടത്.




Next Story

RELATED STORIES

Share it