Football

മെസ്സിയില്ലെങ്കില്‍ അഗ്വേറയുമില്ല; താരം ബാഴ്‌സ വിടുന്നു

ഈ സീസണില്‍ സഹതാരം മെസ്സിക്കൊപ്പം കളിക്കാമെന്ന പ്രതീക്ഷയിലാണ് അഗ്വേറ സ്‌പെയിനിലേക്ക് കുടിയേറിയത്.

മെസ്സിയില്ലെങ്കില്‍ അഗ്വേറയുമില്ല; താരം ബാഴ്‌സ വിടുന്നു
X


ക്യാംപ് നൗ: ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ടതോടെ മറ്റൊരു അര്‍ജന്റീനന്‍ താരമായ സെര്‍ജിയോ അഗ്വേറയും ക്ലബ്ബ് വിടുന്നു. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടാണ് അഗ്വേറ ബാഴ്‌സയിലേക്ക് ചേക്കേറിയത്. ഈ സീസണില്‍ സഹതാരം മെസ്സിക്കൊപ്പം കളിക്കാമെന്ന പ്രതീക്ഷയിലാണ് അഗ്വേറ സ്‌പെയിനിലേക്ക് കുടിയേറിയത്. എന്നാല്‍ അപ്രതീക്ഷിതമായി മെസ്സി ക്ലബ്ബ് വിട്ടതോടെ അഗ്വേറയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. മെസ്സിയിലാതെ ബാഴ്‌സയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അഗ്വേറ കറ്റാലന്‍സിനെ അറിയിച്ചു. ഉടന്‍ ക്ലബ്ബിലെ കരാര്‍ ഒഴിവാക്കണമെന്ന് അഗ്വേറ ബാഴ്‌സയോട് ആവശ്യപ്പെട്ടു. ഇതിനായി അഗ്വേറ തന്റെ വക്കിലിനോട് നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അഗ്വേറ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറും.




Next Story

RELATED STORIES

Share it