Football

സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്; രണ്ട് മാസം പുറത്ത്

ബാഴ്‌സയുമായി താരം രണ്ട് വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടത്.

സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്; രണ്ട് മാസം പുറത്ത്
X

ക്യാംപ് നൗ: മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരവും ബാഴ്‌സലോണയുടെ പുതിയ സൈനിങുമായ അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് താരത്തിന്റെ കണങ്കാലിന് പരിക്കേറ്റത്. ഇതോടെ താരം രണ്ട് മാസം ടീമിനൊപ്പം ഉണ്ടാവില്ല. പരിക്ക് സാരമുള്ളതാണെന്ന് ക്ലബ്ബ് വക്താവ് അറിയിച്ചു. മെസ്സി ക്ലബ്ബ് വിട്ട ഉടന്‍ അഗ്വേറയും ക്ലബ്ബ് വിടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് താരത്തെ പരിക്ക് പിടികൂടിയത്. ബാഴ്‌സയുമായി താരം രണ്ട് വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടത്.




Next Story

RELATED STORIES

Share it