- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ഗ്രൂപ്പ് എയില്‍ അട്ടിമറിയില്ല; സെനഗലിനെ വീഴ്ത്തി നെതര്‍ലന്റസ്
മറ്റൊരു ഗോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ഡാവി ക്ലാസ്സെന്റെ വകയായിരുന്നു.

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ പ്രതീക്ഷിച്ച അട്ടിമറി നടന്നില്ല. കരുത്തരായ നെതര്‍ലന്റസ് ആദ്യ മല്‍സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തിന്റെ 84ാം മിനിറ്റിലാണ് ഓറഞ്ച് പട ലീഡെടുത്തത്. കോഡി ഗാക്ക്‌പ്പോ ആയിരുന്നു സ്‌കോര്‍ ചെയ്തത്. മറ്റൊരു ഗോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ ഡാവി ക്ലാസ്സെന്റെ വകയായിരുന്നു. സൂപ്പര്‍ താരം സാദിയോ മാനെയുടെ അസാന്നിധ്യത്തില്‍ ഇറങ്ങിയ സെനഗല്‍ നെതര്‍ലന്റസിനെതിരേ ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം നിന്നിരുന്നു.

ആദ്യഅവസരം സൃഷ്ടിച്ചതും സെനഗല്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ ഓറഞ്ച് പട മെംഫിസ് ഡിപ്പേയേ ഇറക്കിയിട്ടും കാര്യം ഉണ്ടായില്ല. വീണ്ടും സെനഗല്‍ ചില മുന്നേറ്റങ്ങള്‍ നടത്തി.അറ്റാക്കിങില്‍ സെനഗല്‍ തിളങ്ങിയെങ്കിലും 84ാം മിനിറ്റില്‍ നെതര്‍ലന്റസ് ലീഡ് കണ്ടു. വീണ്ടും ചില നീക്കങ്ങള്‍ ആഫ്രിക്കന്‍ രാഷ്ട്രം നടത്തി. എന്നാല്‍ സാദിയോ മാനെ എന്ന സ്‌ട്രൈക്കറുടെ കുറവ് അവിടെ ഏവര്‍ക്കും കാണാനായി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം നെതര്‍ലന്റസ് വീണ്ടും സ്‌കോര്‍ ചെയ്ത് ആധികാരിക ജയം നേടുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















