Football

സൗദി പ്രോ ലീഗ്; അല്‍ അഹ്‌ലിയ്ക്കായി ക്ലാസ്സിക്ക് അരങ്ങേറ്റവുമായി ഫിര്‍മിനോ; അല്‍ ഹസമിനെതിരേ ഹാട്രിക്ക്

ഹെന്‍ഡേഴ്‌സണും സൗദി ക്ലബ്ബ് അല്‍ ഇത്തിഫാഖിനായി കരാറിലെത്തിയിരുന്നു.

സൗദി പ്രോ ലീഗ്; അല്‍ അഹ്‌ലിയ്ക്കായി ക്ലാസ്സിക്ക് അരങ്ങേറ്റവുമായി ഫിര്‍മിനോ; അല്‍ ഹസമിനെതിരേ ഹാട്രിക്ക്
X

റിയാദ്: സൗദി പ്രോ ലീഗിന്റെ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് ഹാട്രിക്ക്. അല്‍ അഹ് ലിയ്ക്കായാണ് താരം ഇന്ന് അരങ്ങേറ്റം നടത്തിയത്. അല്‍ ഹസമിനെതിരേ ആറ്, 10, 72 മിനിറ്റുകളിലാണ് ഫിര്‍മിനോയുടെ ഗോളുകള്‍. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസിന്റെ ഫിര്‍മിനോയുടെ ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയത്. മുന്‍ ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡിയും ഇന്ന് അല്‍ അഹ്‌ലിയ്ക്കായി അരങ്ങേറ്റം നടത്തി. ഫിര്‍മിനോയ്ക്ക് പുറമെ ലിവര്‍പൂള്‍ മുന്‍ ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സണും സൗദി ക്ലബ്ബ് അല്‍ ഇത്തിഫാഖിനായി കരാറിലെത്തിയിരുന്നു.




ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേര്‍ണലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. എര്‍ലിങ് ഹാലന്റ് ഇരട്ട ഗോള്‍ നേടി.




Next Story

RELATED STORIES

Share it