Football

സന്തോഷ് ട്രോഫി; പഞ്ചാബിന് ജയം

പഞ്ചാബിന്റെ മലയാളി ഗോള്‍കീപ്പര്‍ ആന്റണി മോസസിന്റെ മികച്ച സേവുകളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

സന്തോഷ് ട്രോഫി; പഞ്ചാബിന് ജയം
X




മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മേഘാലയക്കെതിരേ പഞ്ചാബിന് ജയം.ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ ഒരു ഗോളിനാണ് പഞ്ചാബിന്റെ ജയം. 47ാം മിനിറ്റില്‍ അമര്‍പ്രീത് സിങാണ് പഞ്ചാബിന്റെ വിജയഗോള്‍ നേടിയത്. പഞ്ചാബിന്റെ മലയാളി ഗോള്‍കീപ്പര്‍ ആന്റണി മോസസിന്റെ മികച്ച സേവുകളാണ് അവര്‍ക്ക് ജയമൊരുക്കിയത്. ജയത്തോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തും തോല്‍വിയോടെ മേഘാലയ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും പശ്ചിമ ബംഗാളും നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.




Next Story

RELATED STORIES

Share it