പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ വെസ്റ്റ് ബ്രൂമും സ്പര്‍സിനെ വോള്‍വ്‌സും സമനിലയില്‍ പിടിച്ചു
കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ടോട്ടന്‍ഹാം വോള്‍വ്‌സിനെതിരേ ലീഡ് നേടി.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരെ പിടിച്ചുകെട്ടി വെസ്റ്റ് ബ്രൂമും വോള്‍വ്‌സും. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ലിവര്‍പൂളിനെ 1-1നാണ് 19ാം സ്ഥാനക്കാരായ വെസ്റ്റ്ബ്രൂം പിടിച്ചുകെട്ടിയത്. ലീഗിലെ അഞ്ചാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ 11ാം സ്ഥാനക്കാരായ വോള്‍വ്‌സ് ആണ് 1-1ന് സമനിലയില്‍ കുരുക്കിയത്. സാദിയോ മാനെയിലൂടെ 12ാം മിനിറ്റില്‍ ചെമ്പട ലീഡെടുത്തു. ആ ലീഡ് മല്‍സരത്തിന്റെ മൂക്കാല്‍ ഭാഗം വരെ നിലനിര്‍ത്താന്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്കായി. എന്നാല്‍ 82ാം മിനിറ്റില്‍ വെസ്റ്റ് ബ്രൂം സമി അജായിലൂടെ 82ാം മിനിറ്റില്‍ സമനില പിടിക്കുകയായിരുന്നു. പിന്നീട് ലീഡെടുക്കാന്‍ ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും വെസ്റ്റ്ബ്രൂം ഗോളിയുടെ ഇടപെടല്‍ അതിന് വിലങ്ങ് നില്‍ക്കുകയായിരുന്നു. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ടോട്ടന്‍ഹാം വോള്‍വ്‌സിനെതിരേ ലീഡ് നേടി.എന്നാല്‍ 86ാം മിനിറ്റില്‍ സായിസ്സിലൂടെ വോള്‍വ്‌സ് സമനില പിടിച്ചു. മറ്റ് മല്‍സരങ്ങളില്‍ ബേണ്‍ലിയെ ലീഡ്‌സ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. വെസ്റ്റ്ഹാം ബ്രിങ്ടണ്‍ മല്‍സരം 2-2 സമനിലയില്‍ പിരിഞ്ഞു.
RELATED STORIES
രോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും
29 Jun 2022 12:48 PM GMTട്വന്റി-20 റാങ്കിങ്; ബാബര്‍ അസം ഒന്നില്‍ തന്നെ; കോഹ്ലിയുടെ റെക്കോഡ്...
29 Jun 2022 12:28 PM GMTസഞ്ജുവും ഹൂഡയും മിന്നിച്ചു; ഇന്ത്യയെ ഞെട്ടിച്ച് ഐറിഷ് പട കീഴടങ്ങി
29 Jun 2022 1:59 AM GMTരണ്ടാം ട്വന്റിയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കും
27 Jun 2022 3:17 PM GMTരോഹിത്തിന് പകരം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമില്‍
27 Jun 2022 12:16 PM GMTഇയാന്‍ മോര്ഗന് വിരമിക്കുന്നു
27 Jun 2022 11:49 AM GMT