Football

ട്രാന്‍സ്ഫര്‍ മൂല്യം കുത്തനെ ഇടിഞ്ഞ് റൊണാള്‍ഡോ

സീസണില്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോര്‍ റൊണാള്‍ഡോയാണ്.

ട്രാന്‍സ്ഫര്‍ മൂല്യം കുത്തനെ ഇടിഞ്ഞ് റൊണാള്‍ഡോ
X


ലിസ്ബണ്‍: ട്രാന്‍സ്ഫര്‍ മൂല്യത്തില്‍ വര്‍ഷങ്ങളായി മുന്നില്‍ നിന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 2008ന് ശേഷം ആദ്യമായാണ് താരത്തിന്റെ മൂല്യം ഇടിയുന്നത്.ഫുട്‌ബോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ടിലാണ് റൊണാള്‍ഡോയുടെ മൂല്യം ഇടിഞ്ഞതായി വ്യക്തമാക്കിയത്.നിലവില്‍ 35 മില്ല്യണ്‍ യൂറോ മാത്രമാണ് താരത്തിന്റെ വില.2014ല്‍ റോണോയുടെ വില 120 മില്ല്യണ്‍ യൂറോ ആയിരുന്നു. 37ാം വയസ്സിലേക്ക് കടന്ന റൊണാള്‍ഡോയുടെ പ്രായം തന്നെയാണ് താരത്തിന്റെ വിപണി മൂല്യം ഇടിയാന്‍ കാരണം. സീസണില്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോര്‍ റൊണാള്‍ഡോയാണ്.




Next Story

RELATED STORIES

Share it