Football

ഇറ്റലി മടുത്തോ? റൊണാള്‍ഡോയെ നോട്ടമിട്ട് ഫ്രഞ്ച് ഭീമന്‍മാര്‍

ഇറ്റലി മടുത്തോ? റൊണാള്‍ഡോയെ നോട്ടമിട്ട് ഫ്രഞ്ച് ഭീമന്‍മാര്‍
X

ടൂറിന്‍: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറ്റലിയിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലി വിടുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ പ്രകടനമാണ് താരത്തിന്റെ ഇറ്റലി ഉപേക്ഷിക്കാനുള്ള നടപടിക്കു പിന്നില്‍. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് താരത്തിന് മേല്‍ കണ്ണുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഉണ്ടായ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിലെ ലോക്കോമോറ്റീവ് മോസ്‌കോയ്ക്കെതിരായ പ്രകടനത്തിന് ശേഷമാണ് റൊണാള്‍ഡോ ഇറ്റലി വിട്ട് ഫ്രാന്‍സിലേക്ക് ചേക്കേറാമെന്ന തീരുമാനിച്ചത്. മല്‍സരത്തില്‍ യുവന്റസ് ജയിച്ചെങ്കിലും ക്ലബ്ബിന്റെ പ്രകടനത്തില്‍ താരം നിരാശനായിരുന്നു. പിഎസ്ജി പ്രസിഡന്റ് നസീര്‍ അല്‍ ഖിലാഫിയുമായി താരം അന്ന് ഹോട്ടല്‍ മുറിയില്‍ ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം കളിക്കാന്‍ താന്‍ തയ്യാറാണെന്നും കരാറിനെ പറ്റി പിന്നീട് സംസാരിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷവും യുവന്റസിന്റെ പ്രകടനത്തില്‍ താരം തൃപ്തനല്ല. കൂടാതെ വ്യക്തിഗതാ നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് ഈ സീസണ്‍ മോശമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ താരം ഇറ്റലി വിട്ടേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.


Next Story

RELATED STORIES

Share it