റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയേക്കും
കരാര്‍ പ്രകാരം ബാക്കിയുള്ള തുകയും യുനൈറ്റഡ് താരത്തിന് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേയും കോച്ച് എറിക് ടെന്‍ ഹാഗിനെതിരേയും രംഗത്ത് വന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ്ബ് പുറത്താക്കിയേക്കും. ലോകകപ്പിന് ശേഷം താരം യുനൈറ്റഡിലേക്ക് തിരിച്ചെത്തേണ്ടെന്ന നിലപാടിലാണ് ക്ലബ്ബ്. ഒരു കാലത്ത് യുനൈറ്റഡിന്റെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ കരാര്‍ ലംഘനമാണ് നടത്തിയതെന്ന നിഗമനത്തിലാണ് ടീം. കരാര്‍ പ്രകാരം ബാക്കിയുള്ള തുകയും യുനൈറ്റഡ് താരത്തിന് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനുമായി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ യുനൈറ്റഡിനെതിരേ രംഗത്ത് വന്നത്. പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാമിനെതിരായ മല്‍സരത്തില്‍ സബ്ബ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് താരം അത് വിസമ്മതിക്കുകയും മല്‍സരം അവസാനിക്കുന്നതിന്റെ മുമ്പ് ഇറങ്ങിപോവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോച്ച് എറിക് ടെന്‍ ഹാഗ് താരത്തെ ഒരു മല്‍സരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന യൂറോപ്പാ ലീഗില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. തന്നെ യുനൈറ്റഡ് വഞ്ചിച്ചുവെന്നാണ് റൊണാള്‍ഡോ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. തന്നെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ ചില താരങ്ങളും കോച്ചും ശ്രമിക്കുന്നുണ്ടെന്നും താരം അറിയിച്ചിരുന്നു.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT