Football

750ാം കരിയര്‍ ഗോളുമായി റൊണാള്‍ഡോ

ലോക ഫുട്‌ബോളില്‍ ഇതിന് മുമ്പ് ഈ റെക്കോഡ് പിന്നിട്ടത് രണ്ട് പേരാണ്.

750ാം കരിയര്‍ ഗോളുമായി റൊണാള്‍ഡോ
X


ടൂറിന്‍: തന്റെ കരിയര്‍ ഗോളുകളുടെ എണ്ണം 750 ആയി ഉയര്‍ത്തി യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഡൈനാമോ കെയ്വവിനെതിരെ നേടിയ ഗോളോടെയാണ് പോര്‍ച്ചുഗല്‍ താരം മറ്റൊരു നാഴികകല്ല് പിന്നിട്ടത്. ലോക ഫുട്ബോളില്‍ ഇതിന് മുമ്പ് ഈ റെക്കോഡ് പിന്നിട്ടത് രണ്ട് പേരാണ്. ബ്രസീലിയന്‍ ഇതിഹാസം പെലെ (757), ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബിക്കന്‍ (759)എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. 57ാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. റയല്‍ മാഡ്രിഡ് (450), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (118), പോര്‍ച്ചുഗല്‍ (102), യുവന്റസ് (75), സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ (5) എന്നിവര്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം.


ഡൈനാമോയ്‌ക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ഫെറന്‍വാറോസിനെതിരേ മൂന്ന് ഗോളിന് ജയിച്ചു. മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സ ഗ്രീസ്മാന്‍, ബ്രെയ്ത്ത് വെറ്റ്, ഡെംബലെ എന്നിവരുടെ ഗോളിലാണ് ജയം കണ്ടത്. ഇതോടെ ബാഴ്‌സ ഗ്രൂപ്പില്‍ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബാഴ്‌സയുടെ എതിരാളി യുവന്റസാണ്.




Next Story

RELATED STORIES

Share it