Football

തുടര്‍ച്ചയായ 12ാം സീസണിലും 20 ഗോളുമായി റൊണാള്‍ഡോ കുതിക്കുന്നു

2008-09(മാഞ്ചസ്റ്റര്‍ യുനൈറ്റഡ്) മുതലാണ് പോര്‍ച്ചുഗല്‍ താരം എല്ലാ സീസണിലും 20 ല്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്.

തുടര്‍ച്ചയായ 12ാം സീസണിലും 20 ഗോളുമായി റൊണാള്‍ഡോ കുതിക്കുന്നു
X


ടൂറിന്‍:തുടര്‍ച്ചയായ 12 സീസണിലും 20 ഗോളുകളുമായി യുവന്റസ് സൂപ്പര്‍ താരം റൊണാള്‍ഡോ കുതിക്കുന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എയില്‍ സ്‌പെയ്‌സയ്‌ക്കെതിരേ നേടിയ ഗോളോടെയാണ് റൊണാള്‍ഡോ ഈ സീസണില്‍ 20ാം ഗോള്‍ എന്ന നേട്ടത്തിലെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ 12ാം സീസണിലാണ് റൊണോ ഈ നേട്ടം കൈവരിക്കുന്നത്. 2008-09(മാഞ്ചസ്റ്റര്‍ യുനൈറ്റഡ്) മുതലാണ് പോര്‍ച്ചുഗല്‍ താരം എല്ലാ സീസണിലും 20 ല്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. തന്റെ 36ാം വയസ്സിലും 18ന് വെല്ലുന്ന പ്രകടനവുമായാണ് റൊണാള്‍ഡോ സീരി എയില്‍ ടോപ് സ്‌കോററായി തിളങ്ങുന്നത്.


സ്‌പെയിസയ്‌ക്കെതിരായ ജയത്തോടെ യുവന്റസ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള എ സി മിലാന് 52 പോയിന്റാണുള്ളത്. മൊറാട്ട, ചീസ എന്നിവരാണ് റൊണാള്‍ഡോയ്ക്കും പിറകെ യുവന്റസിനായി ഗോള്‍ നേടിയവര്‍.




Next Story

RELATED STORIES

Share it