Football

ലൂക്കാക്കുവിന് കൊവിഡ് നെഗറ്റീവ്; ബെല്‍ജിയം ടീമിനൊപ്പം ചേരും

നേരത്തെ ഇന്റര്‍മിലാന്റെ നാല് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ലൂക്കാക്കുവിന് കൊവിഡ് നെഗറ്റീവ്; ബെല്‍ജിയം ടീമിനൊപ്പം ചേരും
X



മിലാന്‍: ഇന്റര്‍മിലാന്‍ ടോപ് സ്‌ട്രൈക്കര്‍ റൊമേലൂ ലൂക്കാക്കൂ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കളിക്കും. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് താരം നാളെ നടക്കുന്ന വെയ്ല്‍സിനെതിരായ മല്‍സരത്തില്‍ ബെല്‍ജിയത്തിനായി ഇറങ്ങുന്നത്.നേരത്തെ ഇന്റര്‍മിലാന്റെ നാല് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മിലാന്റെ മല്‍സരം മാറ്റിവയ്ക്കുകയും താരങ്ങളോട് ക്വാറന്റീനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. മിലാനിലുള്ള ലൂക്കാക്കു ഇന്ന് ബെല്‍ജിയത്തിനൊപ്പം ചേരും. നാളെ അര്‍ദ്ധരാത്രിയാണ് ബെല്‍ജിയത്തിന്റെ ആദ്യ മല്‍സരം. രണ്ടാം മല്‍സരം ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനോടും മൂന്നാം മല്‍സരം ചൊവ്വാഴ്ച ബെലാറസിനോടുമാണ്. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡ്, മറ്റൊരു താരമായ വിറ്റ്‌സല്‍ എന്നിവരും പരിക്കിനെ തുടര്‍ന്ന് ടീമിനൊപ്പം ചേരില്ല.




Next Story

RELATED STORIES

Share it