Football

റൊണാള്‍ഡോ റോമയിലേക്ക്; ഈ മാസം കരാര്‍ പ്രാബല്യത്തിലെന്ന് റോമാ താരങ്ങള്‍

ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയാത്ത ഒരു ടീമിനൊപ്പം യുനൈറ്റഡ് താരം പോവില്ലെന്നാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോ റോമയിലേക്ക്; ഈ മാസം കരാര്‍ പ്രാബല്യത്തിലെന്ന് റോമാ താരങ്ങള്‍
X


ടൂറിന്‍: ക്രിസറ്റിയാനോ റൊണാള്‍ഡോ വീണ്ടും ഇറ്റാലിയന്‍ സീരി എയിലേക്ക് വരുന്നു.പഴയ ക്ലബ്ബ് യുവന്റസിലേക്കല്ല താരത്തിന്റെ വരവ്. ജോസെ മൊറീഞ്ഞോയുടെ എഎസ് റോമയിലേക്കാണ് താരം വരുന്നത്. ജൂലായ് ഏഴിന് പോര്‍ച്ചുഗല്‍ താരം റോമയ്ക്ക് സ്വന്തമാവുമെന്ന് മുന്‍ റോമാ താരവും ഇറ്റാലിയന്‍ മിഡ്ഫീല്‍ഡറുമായ ഏയ്ഞ്ചല്‍ ഡി ലിവിയോ പറയുന്നു. മറ്റൊരു താരമായ ഫാബിയോ പെട്യുസയും ഇതേ അഭിപ്രായം പങ്കുവച്ചു. എന്നാല്‍ ലോക ഫുട്‌ബോളര്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്ററിനെ പോലെ റോമയ്ക്കും ഇത്തവണ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ല. ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയാത്ത ഒരു ടീമിനൊപ്പം യുനൈറ്റഡ് താരം പോവില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിആര്‍7നും മൊറീഞ്ഞോയും തമ്മിലുള്ള ബന്ധം താരത്തെ റോമയിലേക്ക് അടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.





Next Story

RELATED STORIES

Share it