Football

രോഹിത്ത് ശര്‍മ്മ ഇന്ത്യയിലെത്തി; ടീമംഗങ്ങള്‍ നാളെയെത്തും

ഇന്ന് വൈകിട്ടാണ് താരം മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ടീമംഗങ്ങള്‍ നാളെയാണ് ഇന്ത്യയിലേക്ക് തിരിക്കുക. ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

രോഹിത്ത് ശര്‍മ്മ ഇന്ത്യയിലെത്തി; ടീമംഗങ്ങള്‍ നാളെയെത്തും
X

മുംബൈ: ലോകകപ്പ് സെമിയില്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ നാട്ടിലെത്തി. ഇന്ന് വൈകിട്ടാണ് താരം മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. ടീമംഗങ്ങള്‍ നാളെയാണ് ഇന്ത്യയിലേക്ക് തിരിക്കുക. ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

അതിനിടെ ഇന്ത്യന്‍ ടീമില്‍ തോല്‍വിയെ തുടര്‍ന്ന പടലപ്പിണക്കം ഉടലെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഹ്‌ലിയെ പിന്തുണയ്ക്കുന്ന പക്ഷവും രോഹിത്തിനെ പിന്തുണയ്ക്കുന്ന പക്ഷവും ടീമിലുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഹ്‌ലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും തീരുമാനങ്ങള്‍ മറ്റുള്ള താരങ്ങള്‍ക്ക് സ്വീകാര്യമായില്ലെന്നും ടീം സെലക്ഷന്‍ വരെ ക്യാപ്റ്റനും കോച്ചുമാണ് തീരുമാനിക്കുന്നതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ തെറ്റായ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്നും ക്യാപ്റ്റനെ മാറ്റി രോഹിത്തിനെ സ്ഥാനം ഏല്‍പ്പിക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ആവശ്യപ്പെട്ടു. മുന്‍ താരം സുനില്‍ ഗവാസ്‌കറും കോച്ചിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it