Football

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്

ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്.

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്
X

സാവോപോളോ: റയല്‍ മാഡ്രിഡിന്റെ ടീനേജ് സെന്‍സേഷന്‍ റൊഡ്രിഗോയ്ക്ക് ലോകത്തെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. ഗോള്‍ ഡോട്ട് കോമിന്റെ 2020ലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരമാണ് ബ്രസീലിയന്‍ വിങര്‍ കരസ്ഥമാക്കി.

ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്. താരങ്ങള്‍ നേടിയ ഗോളിന്റെ മികവിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരമായ ജെയ്ഡന്‍ സാഞ്ചോ ആയിരുന്നു ഈ പുരസ്‌കാരം നേടിയത്. ലോകത്തെ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. 2018ലാണ് റൊഡ്രിഗോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.

Next Story

RELATED STORIES

Share it