ഡച്ച് ഇതിഹാസം വാന്‍ പേഴ്‌സി വിരമിച്ചു
ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍ വാന്‍ പേഴ്‌സിയാണ്. ഹോളണ്ടിനായി 50 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 35 കാരനായ ഡച്ച് താരം ക്ലബ്ബ് കരിയറില്‍ 432 മല്‍സരങ്ങളില്‍ നിന്ന് 204 ഗോളുകള്‍ നേടിയിട്ടുണ്ട്.
BY APH13 May 2019 6:37 PM GMT

X
APH13 May 2019 6:37 PM GMT
ആംസ്റ്റര്‍ഡാം: ഡച്ച് ഇതിഹാസം താരം റോബിന്‍ വാന്‍ പേഴ്‌സി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിന് വേണ്ടിയാണ് പേഴ്‌സി കളിച്ചിരുന്നത്. അവസാന മല്‍സരത്തില്‍ ഇന്ന് പേഴ്‌സിയുടെ ക്ലബ്ബ് ഡെന്‍ ഹാഗിനോട് 2-0 ത്തിന് തോറ്റു. 2017ലാണ് പേഴ്‌സി ഹോളണ്ടിനായി അവസാനം കളിച്ചത്.
ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍ വാന്‍ പേഴ്‌സിയാണ്. ഹോളണ്ടിനായി 50 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 35 കാരനായ ഡച്ച് താരം ക്ലബ്ബ് കരിയറില്‍ 432 മല്‍സരങ്ങളില്‍ നിന്ന് 204 ഗോളുകള്‍ നേടിയിട്ടുണ്ട്. ആഴ്‌സണലില്‍ കളിച്ച താരം അവര്‍ക്കായി എഫ് എ കപ്പും മാഞ്ചസ്റ്ററിനായി പ്രീമിയര്‍ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ മാത്രം 144 ഗോളുകളാണ് പേഴ്‌സി നേടിയത്.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT