Football

ലെവന്‍ഡോസ്‌കിക്ക് ഡബിള്‍; ബയേണിന് മിന്നും ജയം

ലെവന്‍ഡോസ്‌കിക്ക് ഡബിള്‍; ബയേണിന് മിന്നും ജയം
X

ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഫോര്‍ട്യുണാ ഡസെല്‍ഡോര്‍ഫിനെതിരേ എതിരില്ലാത്ത അഞ്ച് ഗോളിന്റെ നേട്ടമാണ് ബയേണ്‍ നേടിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഡബിള്‍ നേടിയ മല്‍സരത്തില്‍ ജോര്‍ജെന്‍സെന്‍, പാവര്‍ദ്, ഡേവിസ് എന്നിവരും ബയേണിനായി ഗോള്‍ നേടി. ജയത്തോടെ ബയേണിന് ലീഗില്‍ 67 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ടിനേക്കാള്‍ 10 പോയിന്റിന്റെ ലീഡാണ് ബയേണിനുള്ളത്. ഇന്നത്തെ മല്‍സരത്തില്‍ ഡബിള്‍ നേടിയ ലെവന്‍ഡോസ്‌കി ബുണ്ടസാ ലീഗിലെ 18 ടീമുകള്‍ക്കെതിരേയും ഗോള്‍ നേടിയെന്ന എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.

മറ്റ് മല്‍സരങ്ങളില്‍ ഹഫിനെഹെം മിയാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. വെര്‍ഡര്‍ബ്രമനെ ഷാല്‍ക്കെ 1-0ത്തിനും തോല്‍പ്പിച്ചു. ഹെര്‍ത്താ ബെര്‍ലിന്‍ ഓഗ്സ്ബര്‍ഗിനെ 2-0ത്തിനും തോല്‍പ്പിച്ചു. വോള്‍വ്സ്ബര്‍ഗിനെ ഫ്രാങ്ക്ഫര്‍ട്ട് 2-1നും പിടിച്ചുകെട്ടി.



Next Story

RELATED STORIES

Share it