Football

ജര്‍മ്മനിയില്‍ ലെവന്‍ഡോസ്‌കിക്ക് റെക്കോഡ്

365 ഗോളുമായി ജെറാഡ് മുള്ളറാണ് ഒന്നാം സ്ഥാനത്തുള്ളത്.

ജര്‍മ്മനിയില്‍ ലെവന്‍ഡോസ്‌കിക്ക് റെക്കോഡ്
X



ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഇന്ന് വെര്‍ഡര്‍ ബ്രെമനെതിരായ മല്‍സരത്തിലാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. ലെവന്‍ഡോസ്‌കിയുടെ ബുണ്ടസയിലെ ഗോളുകളുടെ എണ്ണം 268 ആയി. 365 ഗോളുമായി ജെറാഡ് മുള്ളറാണ് ഒന്നാം സ്ഥാനത്തുള്ളത്. ബയേണ്‍ വെര്‍ഡറിനെ 3-1ന് തോല്‍പ്പിച്ചു. ഗൊററ്റ്‌സ്‌ക്കാ, ഗന്‍ബറി എന്നിവരും ബയേണിനായി ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഹെര്‍ത്താ ബെര്‍ലിനെ 2-0ത്തിന് തോല്‍പ്പിച്ചു. ജയത്തോടെ ഡോര്‍ട്ട്മുണ്ട് ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി. ലീഗില്‍ ഡോര്‍ട്ട്മുണ്ട് അഞ്ചാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it