Football

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഈ സീസണോടെ ബയേണ്‍ വിടും

ബയേണിനൊപ്പം എട്ട് ലീഗ് കിരീടവും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഈ സീസണോടെ ബയേണ്‍ വിടും
X


ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഈ സീസണോടെ ക്ലബ്ബ് വിടും. 33 കാരനായ പോളണ്ട് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 വരെയാണ് കരാര്‍. എന്നാല്‍ കരാര്‍ നീട്ടുന്നില്ലെന്നും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നുവെന്നും ലെവന്‍ഡോസ്‌കി അറിയിച്ചു.താരത്തിനായി ബാഴ്‌സലോണയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. 2014ലാണ് ഡോര്‍ട്ട്മുണ്ടില്‍ നിന്നും ബയേണിലേക്ക് എത്തിയത്. ബയേണിനൊപ്പം എട്ട് ലീഗ് കിരീടവും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it