ദുസന്‍ വല്‍ഹോവിച്ചിനെ റാഞ്ചാന്‍ 100മില്ല്യണ്‍ യൂറോയുമായി ന്യൂകാസില്‍
പ്രീമിയര്‍ ലീഗില്‍ 19ാം സ്ഥാനത്തുള്ള ന്യൂകാസില്‍ റെലഗേഷന്‍ ഭീഷണിയിലാണ്.

റോം: ഇറ്റാലിയന്‍ സീരി എയിലെ നിലവിലെ ടോപ് സ്‌കോറര്‍ ആയ സെര്‍ബിയയുടെ ദുസന്‍ വല്‍ഹോവിച്ചാനെ സ്വന്തമാക്കാന്‍ ന്യൂകാസില്‍ യുനൈറ്റഡ് രംഗത്ത്. ഫിയറൊന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ക്കായി 100മില്ല്യണ്‍ യുറോയാണ് ന്യൂകാസില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ജനുവരി ട്രാന്‍സ്ഫറില്‍ താരത്തെ ടീമിലെത്തിക്കാനാണ് സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അധീനതയിലുള്ള ന്യൂകാസിലിന്റെ ശ്രമം. ഇതിനോടകം തന്നെ 21കാരനായ വല്‍ഹോവിച്ചിന് വേണ്ടി ആഴ്‌സണല്‍, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരും രംഗത്തുണ്ട്. പ്രീമിയര്‍ ലീഗില്‍ 19ാം സ്ഥാനത്തുള്ള ന്യൂകാസില്‍ റെലഗേഷന്‍ ഭീഷണിയിലാണ്. ലോകോത്തരമായ വല്‍ഹോവിച്ച് ന്യൂകാസിലിന്റെ ഓഫര്‍ സ്വീകരിക്കാന്‍ വഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ന്യൂകാസിലിനെ ഏത് വിധേനയും റെലഗേഷനില്‍ നിന്ന് ഒഴിവാക്കാനുള്ള പോരാട്ടത്തിലാണ് ടീം. ഇതിനായി ജനുവരി ട്രാന്‍സ്ഫറില്‍ നിരവധി താരങ്ങളെ ടീമിലെത്തിക്കാനാണ് അവരുടെ ശ്രമം.
RELATED STORIES
വിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈര് അറസ്റ്റില്
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMT