Football

ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്; ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ഇവാന്റെ ടീമിലെ ഏഴ് പേരും സ്‌ക്വാഡില്‍

ഈ മാസം 15 മുതലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.

ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്;  ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ഇവാന്റെ ടീമിലെ ഏഴ് പേരും സ്‌ക്വാഡില്‍
X


പനാജി: റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്‌മെന്റ് ലീഗിനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായ ഏഴ് താരങ്ങളും ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗിന്റെ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. 23 അംഗ ടീമിനെയാണ് കോച്ച് തോമസ് ഷോര്‍സ് പ്രഖ്യാപിച്ചത്. ടി ജി പുരുഷോത്തമന്‍ ആണ് അസിസ്റ്റ് കോച്ച്. സച്ചിന്‍ സുരേഷ്, മുഹീത്, ആയുഷ്, സഞ്ജീവ് സ്റ്റാലിന്‍, ബിജോയ്, ഗിവ്‌സണ്‍, വിന്‍സി ബരെറ്റോ എന്നീ സൂപ്പര്‍ താരങ്ങളാണ് ഡെവലപ്പ്‌മെന്റ് ലീഗിലും ബാസ്റ്റേഴ്‌സ് യുവതാരങ്ങള്‍ക്കൊപ്പം ഇറങ്ങുന്നത്. മലയാളി താരങ്ങളായ റോഷന്‍ ജിജി, ശ്രീകുട്ടന്‍, എബിന്‍ ദാസ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഈ മാസം 15 മുതലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.


Next Story

RELATED STORIES

Share it