Football

ബെന്‍സിമയ്ക്ക് ഡബിള്‍; ലാ ലിഗയില്‍ റയല്‍ ഒന്നില്‍

സീസണില്‍ 23 ഗോളാണ് ബെന്‍സിമ നേടിയത്.

ബെന്‍സിമയ്ക്ക് ഡബിള്‍; ലാ ലിഗയില്‍ റയല്‍ ഒന്നില്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചതോടെയാണ് റയല്‍(70) ഒന്നിലേക്ക് കയറിയത്. റയലിനേക്കാള്‍ ഒരു മല്‍സരം കുറവ് കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനും 70 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവിലാണ് റയല്‍ ഒന്നിലെത്തിയത്. 30, 40 മിനിറ്റുകളിലായിരുന്നു കരീം ബെന്‍സിമയുടെ റയലിനായുള്ള ഗോളുകള്‍. സീസണില്‍ 23 ഗോളാണ് ബെന്‍സിമ നേടിയത്. ആല്‍വാരോ ഒഡ്രിസോളയാണ് റയലിന്റെ മൂന്നാം ഗോള്‍ നേടിയത്. മൂന്നാം സ്ഥാനത്തുള്ള സെവിയ്യ(67) ലെവന്റേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 65 പോയിന്റുമായി രണ്ട് മല്‍സരങ്ങള്‍ കുറവ് കളിച്ച ബാഴ്‌സലോണയാണ് നാലാം സ്ഥാനത്ത്.




Next Story

RELATED STORIES

Share it