Football

ചാംപ്യന്‍സ് ലീഗ്; സിറ്റിയും പിഎസ്ജിയും ഇന്നിറങ്ങും; റയലിന് ശക്തര്‍ എതിരാളി

ആദ്യ പാദത്തില്‍ അഞ്ച് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; സിറ്റിയും പിഎസ്ജിയും ഇന്നിറങ്ങും; റയലിന് ശക്തര്‍ എതിരാളി
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് രണ്ടാം പാദമല്‍സരങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ് എന്നിവര്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഒന്നില്‍ സിറ്റിയുടെ എതിരാളി ക്ലബ്ബ് ബ്രൂഗ്‌സാണ്.ആദ്യപാദത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ സിറ്റി 5-1ന് പരാജയപ്പെടുത്തിയിരുന്നു. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ പിഎസ്ജി ലെപ്‌സിഗിനെ നേരിടും. ആദ്യപാദത്തില്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ പിഎസ്ജി ലെപ്‌സിഗിനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് മെസ്സി ഇന്ന് പിഎസ്ജിക്കായി ഇറങ്ങില്ല.


ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യപാദത്തില്‍ സലാഹിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെ ചെമ്പട അത്‌ലറ്റിക്കോയെ മറികടന്നിരുന്നു.


ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് അവസാന സ്ഥാനക്കാരായ ശക്തര്‍ ഡൊണറ്റ്‌സക്കിനെ നേരിടും. ആദ്യ പാദത്തില്‍ അഞ്ച് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്.




Next Story

RELATED STORIES

Share it